Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dispute

മാ​ടാ​ക്ക​ര ജു​മാ മ​സ്ജി​ദി​ലെ ത​ർ​ക്കം; പോ​ലീ​സു​കാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

കോ​ഴി​ക്കോ​ട്: മാ​ടാ​ക്ക​ര ജു​മാ മ​സ്ജി​ദി​ലു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​മ്പാ​ല എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി. പോ​ലീ​സ് ഇ​ട​പെ​ട​ലി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ചോ​മ്പാ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​പി. ഷ​മീ​ൽ, എ​എ​സ്ഐ​മാ​രാ​യ എം.​വി. മ​നോ​ജ​ൻ, കെ.​എം. മ​നോ​ജ് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എ​ൻ.​പി. അ​നി​ൽ​കു​മാ​ർ, സി. ​പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ആ​സ്ഥാ​ന​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്.

പ​യ്യോ​ളി എ​സ്എ​ച്ച്ഒ പി.​ജെ. ജ​യ്മോ​നെ ചോ​മ്പാ​ല എ​സ്എ​ച്ച്ഒ ആ​യി നി​യ​മി​ച്ചു. പ​യ്യോ​ളി സ്റ്റേ​ഷ​നി​ലെ എം.​കെ. ജ​യ​ദാ​സ​നാ​ണ് പു​തി​യ പ​യ്യോ​ളി എ​സ്എ​ച്ച്ഒ. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Latest News

Corehub Up